writeKA LogoNews Beta
Add to Google
Add to your Website

Thu 9-Sep-2010 7:34:56 [IST]

മലയാളം

വിവിധ മാധ്യമങ്ങളില്‍ നിന്നുള്ള പ്രധാനപ്പെട്ട വാര്‍ത്തകള്‍ ഇവിടെ വായിക്കാം. ഈ പേജില്‍ കാണുന്ന വാര്‍ത്തകള്‍ ഒരു പ്രോഗ്രാം വഴി തന്നെത്താനെ പുതുക്കിക്കൊണ്ടിരിക്കുന്നു. ഇപ്പോള്‍ വായികുന്നത് കഴിഞ്ഞ 12 മണിക്കൂറിലെ വാര്‍ത്തകള്‍.

12മ  ഇന്ന്  ആഴ്ച  മാസം

Links

writeKA Tools


English   हिंदी   മലയാളം   తెలుగు   தமிழ்   ಕನ್ನಡ   ગુજરાતી   ਪੰਜਾਬੀ   

Disclaimer: News on this site has been collected and organised by a computer program. Individual news articles and feeds are property of their respective owners.

Show all related articles ലോട്ടറി: മുന്‍കൂര്‍ നികുതി വാങ്ങുന്നതിന് സ്റ്റേ
WebDuniya - 9 മണിക്കൂറ് മുമ്പ്
കൊച്ചി: അന്യസംസ്ഥാ‍ന ലോട്ടറി നറുക്കെടുപ്പിന് മുന്‍കൂര്‍ നികുതി വാങ്ങുന്നതിന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് സ്റ്റേ അനുവദിച്ചു. മുന്‍കൂര്‍ നികുതി വാങ്ങാമെന്ന് നേരത്തെ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വ്യക്തമാക്കിയിരുന്നു. സിംഗിള്‍ ബെഞ്ചിന്‍റെ ഈ വിധിക്കെതിരെയാണ് സംസ്ഥാന സര്‍ക്കാര്‍ ഡിവിഷന്‍ ബെഞ്ചില്‍ ഹര്‍ജി നല്‍കിയിരുന്നു. മേഘ ഡിസ്ട്രിബ്യൂട്ടേഴ്സ്‌ സിക്കിം, ഭൂട്ടാന്‍ ലോട്ടറികളുടെ ഔദ്യ
ലോട്ടറി: മുന്‍കൂര്‍ നികുതി വാങ്ങണമെന്ന ഉത്തരവിന് സ്‌റ്റേ  മാതൃഭൂമി

Show all related articles തൃശൂര്‍ നഗരത്തില്‍ വന്‍ തീപിടുത്തം
WebDuniya - 9 മണിക്കൂറ് മുമ്പ്
തൃശൂര്‍: തൃശൂര്‍ നഗരത്തില്‍ വന്‍ തീപിടിത്തം. സ്വരാജ്‌ റൗണ്ടിലെ മൂന്നു കടകള്‍ക്കാണു തീപിടിച്ചത്‌. ലെതര്‍മാന്‍ എന്ന ചെരുപ്പുകടയിലാണ്‌ ആദ്യം തീ കണ്ടത്‌. തുടര്‍ന്നു സമീപത്തെ ഒരു തുണിക്കടയിലേക്കും സ്റ്റുഡിയോയിലേക്കും തീ പടരുകയായിരുന്നു. ആളപായമില്ല.
തൃശൂര്‍ നഗരത്തില്‍ തീപിടിത്തം  മാതൃഭൂമി

Show all related articles കുഞ്ഞാലിക്കുട്ടിയുടെ ബന്ധു കള്ളനോട്ട് കേസില്‍ അറസ്റ്റില്‍
മാതൃഭൂമി - 9 മണിക്കൂറ് മുമ്പ്
കോഴിക്കോട്: മുസ്‌ലീം ലീഗ് നേതാവ് പി. കെ. കുഞ്ഞാലിക്കുട്ടിയുടെ ബന്ധുവും വ്യവസായിയുമായ കെ.എം. അബ്ദു റൗഫിനെ കള്ളനോട്ട് കേസില്‍ നടക്കാവ് പോലീസ് അറസ്റ്റുചെയ്തു. ഈ കേസില്‍ രണ്ടുപേരെ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു. റൗഫിന്റെ ഓഫീസിലും വീട്ടിലും കേസുമായി ബന്ധപ്പെട്ട് പോലീസ് റെയ്ഡ് നടത്തി. മഹാരാഷ്ട്രയിലെ സിന്ധുദുര്‍ഗ് പ്രദേശത്ത് സര്‍ക്കാര്‍ ഭൂരഹിതര്‍ക്ക് നല്‍കുന്ന ഭൂമി വ്യാജരേഖയുണ് . . .
കള്ളനോട്ട്:കുഞ്ഞാലിക്കുട്ടിയുടെ ബന്ധു അറസ്റ്റില്‍  ദാറ്റ്സ് മലയാളം

Show all related articles വിപണിയില്‍ നഷ്ടത്തോടെ തുടക്കം
WebDuniya - 9 മണിക്കൂറ് മുമ്പ്
മുംബൈ: നേട്ടങ്ങളുടെ രണ്ട് സെഷനുശേഷം ആഭ്യന്തര ഓഹരി വിപണികള്‍ വീണ്ടും നഷ്ടത്തിലേയ്ക്ക് . സെന്‍സെക്‌സ് 35.07 പോയന്റ് നഷ്ടത്തോടെ 18609.99 പോയന്റിലും നിഫ്റ്റി 13.45 പോയന്റ് നഷ്ടത്തോടെ 5590.55പോയന്റിലുമാണ് വ്യാപാരം തുടരുന്നത്. ആഗോള വിപണികളിലുണ്ടായ നഷ്ടമാണ് ഇന്ത്യന്‍ സൂചികകളിലും പ്രതിഫലിച്ചത.്

Show all related articles സഭയില്‍ പീഡനവും സ്വവര്‍ഗഭോഗവും!
WebDuniya - 9 മണിക്കൂറ് മുമ്പ്
തരം‌കിട്ടിയാല്‍ സ്ത്രീപീഡനവും ഒത്തുവന്നാല്‍ സ്വവര്‍ഗഭോഗവും കണ്ണുതെറ്റിയാല്‍ മദ്യപാനവും നടത്തുന്നവരാണ് കത്തോലിക്കാ സഭയിലെ അച്ചന്മാരെന്ന് ആരോപിച്ചുകൊണ്ട് ഒരു പുസ്തകം പുറത്തിറങ്ങുന്നു. 24 വര്‍ഷം വിന്‍സെന്‍ഷ്യന്‍ കോണ്‍ഗ്രിഗേഷനില്‍ പ്രവര്‍ത്തിച്ച ഷിബുവാണ് പുസ്തകത്തിന് പിന്നില്‍

Show all related articles ടി വി അവതാരകനെ വെടിവച്ചു കൊന്നു
WebDuniya - 9 മണിക്കൂറ് മുമ്പ്
ബാഗ്ദാദ്‌: ഇറാഖില്‍ ടി വി അവതാരകനെ വെടിവച്ചു കൊന്നു. അല്‍ ഇറാഖിയ ടി വി ചാനലിലെ പ്രമുഖ്യ അവതാരകനായ റിയാദ് അല്‍ സരായ് ആണ് കൊല്ലപ്പെട്ടത്. അജ്ഞാതനായ തോക്കുധാരി റിയാദിനു നേരെ നിറയൊഴിക്കുകയായിരുന്നു. പടിഞ്ഞാറന്‍ ബാഗ്ദാദിലെ മന്‍‌സൂര്‍ ജില്ലയിലാണ് സംഭവം നടന്നത്.

Show all related articles മന്ത്രി സുധാകരന്റെ കവിതകള്‍ കാസെറ്റില്‍
WebDuniya - 9 മണിക്കൂറ് മുമ്പ്
മന്ത്രി ജി സുധാകരന്‍ മന്ത്രി മാത്രമല്ലെന്ന് മലയാളികളായ മാലോകര്‍ക്ക് എല്ലാം അറിയാം. പ്രസംഗത്തിനിടയില്‍ പ്രാസമൊപ്പിക്കാനും ഇടയ്ക്ക് ആനുകാലികങ്ങളില്‍ കവിത പ്രസിദ്ധീകരിക്കാനും മന്ത്രിപദത്തിന്‍റെ തിരക്കുകള്‍ക്കിടയിലും സുധാകരന്‍ സമയം കണ്ടെത്തി.

Show all related articles ഇന്ത്യയിലെ മൂന്നിലൊരാള്‍ അഴിമതിക്കാരന്‍
WebDuniya - 9 മണിക്കൂറ് മുമ്പ്
ന്യൂഡല്‍ഹി:രാജ്യത്തെ മൂന്നിലൊന്നു പേര്‍ അഴിമതിക്കാരെന്നു മുന്‍ കേന്ദ്ര വിജിലന്‍സ് കമ്മിഷണര്‍ പ്രത്യുഷ് സിന്‍ഹയുടെ വെളിപ്പെടുത്തല്‍. രാജ്യത്തെ പകുതി പേരും ശരാശരി അഴിമതിക്കാരാണെന്നും വിജിലന്‍സ് കമ്മീഷണര്‍ സ്ഥാനത്തു നിന്ന് കഴിഞ്ഞ ആഴ്ച വിരമിച്ച സിന്‍‌‌ഹ വ്യക്തമാക്കി.

Show all related articles സ്വര്‍ണം തിളങ്ങുന്നു; പവന് 14,320 രൂപ
WebDuniya - 9 മണിക്കൂറ് മുമ്പ്
കൊച്ചി: ആഗോള വിപണിയിലെ വിലവര്‍ധനയെ തുടര്‍ന്ന് ആഭ്യന്തര വിപണിയില്‍ സ്വര്‍ണവില വീണ്ടും പുതിയ റെക്കോഡ് സൃഷ്ടിച്ചു. പവന് 120 രൂപ വര്‍ധിച്ച് 14,320 നിരക്കിലാണ് ബുധനാഴ്ച ആഭ്യന്തര വിപണിയില്‍ വില്‍‌പന നടക്കുന്നത്. ഇന്ന് മാത്രം ഗ്രാമിന് 15രൂപ വര്‍ദ്ധിച്ച് 1790 രൂപ ആയി.

Show all related articles ആര്‍‌ഡി‌എക്സുമായി സ്ഫോടനക്കേസിലെ പ്രതികള്‍
WebDuniya - 9 മണിക്കൂറ് മുമ്പ്
മുംബൈ: പുനെയിലെ ജര്‍മ്മന്‍ ബേക്കറി സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് രണ്ടുപേരെ തീവ്രവാദ വിരുദ്ധ സേന(എ ടി എസ്) അറസ്റ്റുചെയ്തു. ആര്‍ ഡി എക്സ്, ബോംബ് നിര്‍മ്മാണ സാമഗ്രികള്‍ എന്നിവയും ഇവരില്‍ നിന്ന് എ ടി എസ് പിടികൂടി.

Show all related articles എം‌എം‌ടിസി 9,365 ടണ്‍ ധാന്യങ്ങള്‍ വില്‍‌പ്പന നടത്തും
WebDuniya - 9 മണിക്കൂറ് മുമ്പ്
ന്യൂഡല്‍ഹി: ആഭ്യന്തര വിപണിയില്‍ ഇറക്കുമതി ചെയ്ത 9,365 ടണ്‍ ഭക്‍ഷ്യധാന്യം വില്‍‌പ്പന നടത്താന്‍ പൊതുമേഖലാ സ്ഥാപനമായ എം‌എം‌ടിസി തീരുമാനിച്ചു. ഈ മാസം അവസാനത്തോടെ ഇതിന്‍റെ വില്‍‌പന നടത്തുന്നതിനായി കമ്പനി ബിഡുകള്‍ ക്ഷണിച്ചിട്ടുണ്ട്.

Show all related articles മെഴ്സിഡസ് ബെന്‍‌സ് വില്‍‌പ്പന രണ്ട് മടങ്ങ് ഉയര്‍ന്നു
WebDuniya - 9 മണിക്കൂറ് മുമ്പ്
ന്യൂഡല്‍ഹി: ആഡംബര കാര്‍ നിര്‍മാതാക്കളാ‍യ മെഴ്സിഡസ് ബെന്‍‌സ് ഇന്ത്യ, ഓഗസ്റ്റില്‍ തങ്ങളുടെ ഏറ്റവും ഉയര്‍ന്ന പ്രതിമാസ വില്‍‌പ്പന രേഖപ്പെടുത്തി. മുന്‍‌വര്‍ഷത്തെ അപേക്ഷിച്ച് രണ്ട് മടങ്ങ് വര്‍ദ്ധനയാണ് കമ്പനി ഓഗസ്റ്റിലെ വില്‍‌പ്പനയില്‍ നേടിയത്.

Show all related articles വൊഡാഫോണില്‍ നിന്ന് നികുതി ആവശ്യപ്പെടാം
WebDuniya - 9 മണിക്കൂറ് മുമ്പ്
മുംബൈ: യുകെ കമ്പനിയായ വൊഡാഫോണ്‍ ഇന്‍റര്‍നാഷണലില്‍ നിന്ന് നികുതി ആവശ്യപ്പെടാന്‍ ഇന്ത്യന്‍ നികുതി വകുപ്പിന് അധികാരമുണ്ടെന്ന് ബോംബെ ഹൈക്കോടതി വിധിച്ചു.

Show all related articles സൂചികയില്‍ സ്ഥിരത പ്രകടമായി
WebDuniya - 9 മണിക്കൂറ് മുമ്പ്
മുംബൈ: കഴിഞ്ഞ രണ്ട് സെഷനുകളില്‍ നിന്നായി മൂന്ന് ശതമാനത്തോളം ഉയര്‍ച്ച കൈവരിച്ച ആഭ്യന്തര ഒഹരി സൂചികകളില്‍ ഇന്ന് പക്ഷേ, സ്ഥിരത പ്രകടമായി. സെന്‍സെക്സ് 22 പോയിന്‍റ് മാത്രം ഉയര്‍ന്ന് 18,667 പോയിന്‍റിലും നിഫ്റ്റി നാല് പോയിന്‍റ് ഉയര്‍ച്ചയില്‍ 5,608 പോയിന്‍റിലുമാണ് ബുധനാഴ്ച വ്യാപാരം അവസാനിപ്പിച്ചത്.

Show all related articles ജയലളിതയ്ക്ക് ഇത്രയും സുരക്ഷ മതി: തമിഴ്നാട്
WebDuniya - 9 മണിക്കൂറ് മുമ്പ്
എ ഐ എ ഡി എം കെ നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ജയലളിതയ്ക്ക് നിലവിലുള്ള സുരക്ഷാ സംവിധാനങ്ങള്‍ തുടര്‍ന്നാല്‍ മതിയെന്ന് തമിഴ്നാട് സര്‍ക്കാര്‍. നിലവില്‍ ജയലളിതയ്ക്ക് മതിയായ സുരക്ഷ നല്‍കുന്നുണ്ടെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.

Show all related articles കൈവെട്ട് കേസ്: പ്രതികള്‍ക്ക് ജാമ്യം നിഷേധിച്ചു
മാതൃഭൂമി - 9 മണിക്കൂറ് മുമ്പ്
കൊച്ചി; തൊടുപുഴ ന്യൂമാന്‍ കോളജ് അധ്യാപകന്‍ ടി.ജെ ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസിലെ ആറ് പ്രതികള്‍ക്ക് ഹൈക്കോടതി ജാമ്യം നിഷേധിച്ചു. ഇവര്‍ക്ക് ജാമ്യം അനുവദിക്കുന്നത് കേസിന്റെ തുടര്‍ അന്വേഷണത്തെ ബാധിക്കുമെന്നും സാക്ഷികളെ സ്വാധീനിക്കാനും ശ്രമിക്കുമെന്ന പ്രോസിക്യൂഷന്റെ വാദം കോടതി അംഗീകരിച്ചു. പ്രതികള്‍ ജാമ്യത്തിലിറങ്ങിയാല്‍ അധ്യാപകന്റെ ജീവന് ഭീഷണിയുണ്ടാകുമെന്നും കോട